video
play-sharp-fill

ജൂലായ് 31 വരെ സ്‌കൂളുകൾ അടഞ്ഞു കിടക്കും; പാർക്കുകളും ജിമ്മുകളും മാളുകളും തുറക്കില്ല; രണ്ടാം ഘട്ടത്തിലെ ലോക്കഴിക്കൽ ഇങ്ങനെ; ചൊവ്വാഴ്ച വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ജൂലായ് 31 വരെ സ്‌കൂളുകൾ അടഞ്ഞു കിടക്കും; പാർക്കുകളും ജിമ്മുകളും മാളുകളും തുറക്കില്ല; രണ്ടാം ഘട്ടത്തിലെ ലോക്കഴിക്കൽ ഇങ്ങനെ; ചൊവ്വാഴ്ച വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും

Spread the love

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗൺ 2020 ന്റെ പകുതി കവർന്നെടുക്കുമെന്നു ഉറപ്പായി. ജൂലായ് 31 വരെ നിയന്ത്രണങ്ങളിൽ പാതിയും തുടരാൻ സർക്കാർ തീരുമാനമായി.

ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ഇന്ത്യ -ചൈന അതിർത്തി തർക്കവും വിഷയമായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് പല സംസ്ഥാനങ്ങലും ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ രണ്ടാംഘട്ട അൺലോക്ക് മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല.
  • സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ,
  • ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല.
  • മെട്രോ സർവീസുകൾ ആരംഭിക്കില്ല.
  • രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല.
  • ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും.
  • ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പരിപാടികൾക്ക് വിലക്ക് തുടരും.
  • കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും.
  • കണ്ടെയ്ൻമെന്റ് സോണുകളിൽ സ്മ്പൂർണ ലോക്ഡൗൺ തുടരും.
  • ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. രാത്രി
  • സമയത്തെ കർഫ്യൂ സമയം കുറച്ചു. പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണു കർഫ്യൂ.
  • കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.