play-sharp-fill
ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത;പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി

ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത;പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി

സ്വന്തം ലേഖിക

മൂന്നാര്‍: ഊഞ്ഞാലാടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത.പെണ്‍കുട്ടി പീഡനത്തിനിരയായെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ നിഗമനം.

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുത്തശ്ശിയേയും സമീപത്ത് താമസിക്കുന്ന ബന്ധുവിനേയും ചോദ്യം ചെയ്തു.
പെണ്‍കുട്ടി മരിച്ച്‌ കിടക്കുന്നത് ആദ്യം കണ്ടത് മുത്തശ്ശിയാണ്. ഈ ബന്ധുവിനെയാണു ആദ്യം വിവരം അറിയിച്ചതും. മൂന്നാര്‍ ഡിവൈഎസ്‌പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.മരണത്തെക്കുറിച്ച്‌ അന്വേഷിക്കുവാന്‍ പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിങ്കളാഴ്ചയാണ് കെഡിഎച്ച്‌പി ഗുണ്ടുമല ലോവര്‍ ഡിവിഷനിലുള്ള വീട്ടിനു മുന്പിലെ ഊഞ്ഞാലില്‍ കുട്ടിയെ കയര്‍ കുരുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഗുണ്ടുമലയില്‍ എസ്റ്റേറ്റില്‍ കമ്പനി ഉദ്യോഗസ്ഥന്റെ മകളായ എട്ടു വയസ്സുകാരി അന്‍പരസിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുണ്ടുമലയിലെ കമ്പനി ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം കോട്ടയത്ത് എത്തിച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തി.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സംശയം ബലപ്പെട്ടതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. എസ്‌പി യുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ അസ്വാവികതയുള്ളതായി കണ്ടെത്തിയതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ളത്. മൂന്നാര്‍ ഡി.വൈ.എസ്‌പി രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പതിന്നൊന്ന് അംഗസംഘത്തിനാണ് അന്വേഷണ ചുമതല. ഉടുമ്പന്‍ചോല, രാജാക്കാട്, മൂന്നാര്‍ എന്നിവിടങ്ങളിലെ സബ് ഇന്‍സ്പെക്ടമാരും മറ്റു പൊലീസുകാരും ഉള്‍പ്പെടുന്നതാണ് അന്വേഷണം സംഘം.