play-sharp-fill
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിടും : വി പി സാനു

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചു വിടും : വി പി സാനു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിദ്യാർത്ഥികളും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി സാനു അറിയിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ഇതിൽ ഭാരവാഹികൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുമെന്നും സാനു പറഞ്ഞു.

ക്യാമ്പസിൽ ഇരുന്ന് പാട്ടുപാടി എന്ന കാരണത്താൽ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്തികളും എസ്എഫ്ഐ നേതാക്കളും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ മൂന്നാം വർഷ വിദ്യാർത്ഥിയായ അഖിലിന് നെഞ്ചിൽ കുത്തേറ്റു. അഖിലിന്റെ പരിക്ക് ഗുരുതരമല്ല. കൂടാതെ നരുവാമൂട് സ്വദേശി വിഷ്ണുവിനും മുഖത്ത് പരിക്കേറ്റു.
സംഭവത്തിൽ നസീം, ശിവരഞ്ജിത്ത് എന്നിവർക്കായി പോലീസ് അന്വേഷണം തുടങ്ങി. മുമ്പ് പാളയത്ത് പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയാണ് നസീം. എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.എന്നാൽ സംഘർഷത്തെ കുറിച്ച് അറിഞ്ഞില്ലെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം.സംഘർഷം അവസാനിപ്പിക്കാൻ കോളേജ് അധികൃതരോ പോലീസോ ഇടപെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം വർഷ ബിഎ വിദ്യാർത്ഥിയും ആറ്റിങ്ങൽ സ്വദേശിയുമായ അഖിലിനാണ് സംഘർഷത്തിൽ കുത്തേറ്റത്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലിനെ മെഡിക്കൽ കോളേജിലേക്ക് ഉടൻ മാറ്റും. അഖിലിന്റെ നെഞ്ചിൽ രണ്ടുകുത്തുകളാണ് ഏറ്റിരിക്കുന്നത്. എന്നാൽ കുത്ത് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

അതേസമയം അഖിലിനെ ഒന്നര വർഷം മുമ്പും എസ്എഫ്‌ഐക്കാർ ആക്രമിച്ചിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥിയുടെ അച്ഛൻ ചന്ദ്രൻ പറഞ്ഞു. മകനെ ഇനി ഉപദ്രവിക്കരുതെന്ന് എസ്എഫ്‌ഐക്കാരോട് അന്ന് നേരിട്ട് പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.