video
play-sharp-fill

പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ കണ്ടെത്തിയ സംഭവം അന്വേഷണം തമിഴ്‌നാട്ടിലേക്ക്; വെടിയുണ്ടകൾക്കൊപ്പം ലഭിച്ച  കറണ്ട്‌ ബില്ല്‌ തമിഴ്‌നാട്ടിലേത്

പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ കണ്ടെത്തിയ സംഭവം അന്വേഷണം തമിഴ്‌നാട്ടിലേക്ക്; വെടിയുണ്ടകൾക്കൊപ്പം ലഭിച്ച കറണ്ട്‌ ബില്ല്‌ തമിഴ്‌നാട്ടിലേത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: പാകിസ്ഥാൻ നിർമിത വെടിയുണ്ടകൾ കുളത്തൂപ്പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. വെടിയുണ്ടയോടൊപ്പം ലഭിച്ച കറണ്ട്‌ ബില്ല്‌ തമിഴ്‌നാട്ടിലെ കോഴിഫാമിന്റേതാണെന്നാണ് കണ്ടെത്തി ഇതിനെ തുടർന്നാണ് തമിഴ്‌നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

 

ഇതിനിടയിൽ കോഴിഫാം ഉടമയെ ചോദ്യംചെയ്തു വിട്ടയച്ചു. വെടിയുണ്ടകൾ പൊതിഞ്ഞിരുന്നത് രണ്ടു മലയാള ദിനപത്രങ്ങളിലായിരുന്നു. ഇതിനോടൊപ്പമാണ് തമിഴ്‌നാട്ടിലെ വൈദ്യുതി ബില്ലും ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫാം ഉടമക്കു കേസുമായുള്ള ബന്ധം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. അതിർത്തി ഗ്രാമങ്ങളിൽ നിന്നും ഉൾപ്പെടെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ സഹായവും തേടിയിട്ടുണ്ട്. മാവോയിസ്റ്റുകളെയും തീവ്രവാദ സംഘടനകളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.