play-sharp-fill
ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം ; കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടെ പരിസ്ഥിതി നാശം ; കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി

സ്വന്തംലേഖകൻ

കൊച്ചി : ഉണ്ട സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി . കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും , സിനിമാ കമ്പനിക്കുമെതിരെ അന്വേഷണം നടത്തണമെന്നും , നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു .
പെരുമ്പാവൂരിലെ ആനിമൽ ലീഗൽ ഇന്റഗ്രേഷൻ സംഘടനയുടെ ജനറൽ സെക്രട്ടറി ഏഞ്ചൽസ് നായർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് . ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായി കാസർകോട് കാറഡുക്ക വനഭൂമിയിൽ നടത്തിയ പ്രവർത്തനങ്ങൾ വനം വകുപ്പ് തടഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ഹർജി .
കേന്ദ്രസർക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂർവസ്ഥിതിയിലാക്കിയിട്ടില്ലെങ്കിൽ കേന്ദ്രം നടപടിയെടുക്കണം. നിർമാതാക്കളായ മൂവീസ് മിൽ പ്രൊഡക്ഷനിൽനിന്ന് ചെലവീടാക്കണം. ഗ്രാവൽ നീക്കം ചെയ്യുമ്പോൾ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചു.
വനഭൂമി പൂർവ്വസ്ഥിതിയിലാക്കുന്ന നടപടികളും നാലു മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് കോടതി നിർദേശിച്ചു .