അനധികൃതമായി സൂക്ഷിച്ച വിദേശ മദ്യവുമായി മണർകാട് സ്വദേശിയായ യുവാവ് പിടിയിൽ

Spread the love

കോട്ടയം : മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ സുരേഷ് കെ വി ആണ് അറസ്റ്റിലായത്.അനധികൃതമായി മദ്യം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

video
play-sharp-fill

ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് ഏഴ് ലിറ്റര്‍ വിദേശ നിര്‍മ്മിത വിദേശമദ്യവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ഉള്‍പ്പെടെ 17 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു.

മണര്‍കാട്, കോട്ടയം വെസ്റ്റ്, പാമ്ബാടി, ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍ എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് മാലം സുരേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group