video
play-sharp-fill
യു.എൻ.എ ഫണ്ട് ജാസ്മിൻ ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ പുറത്ത്

യു.എൻ.എ ഫണ്ട് ജാസ്മിൻ ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവുകൾ പുറത്ത്

സ്വന്തം ലേഖിക

നഴ്‌സിങ് സംഘടനയായ യു.എൻ.എയുടെ സാമ്പത്തിക തട്ടിപ്പിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ അക്കൌണ്ടിലേക്ക് യു.എൻ.എയുടെ ഫണ്ട് മറിച്ചതിന്റെ തെളിവാണ് പുറത്തായത്. കേസിലെ പ്രതികളെല്ലാം ഒളിവിലാണ്.

ജാസ്മിൻ ഷായുടെ ഭാര്യ ഷബ്‌നയുടെ അക്കൌണ്ടിലേക്ക് 2017ലും 2018ലുമായി 74 ലക്ഷം രൂപയാണ് കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളുടെ ബാങ്ക് അക്കൌണ്ടിൽ നിന്നും എത്തിയത്. ഇത് യു,എൻ.എയുടെ ഫണ്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻറെ കണക്ക് കൂട്ടൽ. ഷോബി ജോസഫിനോ ജിത്തു പിഡിക്കോ നിതിൻ മോഹനോ ഷബ്‌നയ്ക്ക് പണം കൈമാറേണ്ട കാര്യമില്ല. മാത്രമല്ല ഇവർക്ക് ഇത്രയധികം തുക എവിടെ നിന്ന് ലഭിച്ചെന്ന കാര്യവും പരിശോധിക്കപ്പെട്ടു. ഇതിൽ നിന്നാണ് യു.എൻ.എയുടെ ഫണ്ട് തട്ടിച്ചതാണെന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

64 ലക്ഷം രൂപയ്ക്ക് ഷബ്‌ന ഫ്‌ളാറ്റ് വാങ്ങുകയും 17 ലക്ഷം രൂപ ചെലവിൽ ഇന്നോവാ കാർ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് ഇടപാടും ഷബ്‌ന നടത്തിയത് വിദേശത്ത് നിന്ന് കൊണ്ടാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് ഷബ്‌ന. കേസിൽ ജാസ്മിൻ ഷാ അടക്കം അഞ്ച് പേരും ചോദ്യം ചെയ്യലിന് തയ്യാറായിട്ടില്ല. എല്ലാവരും വിദേശത്ത് തുടരുകയാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.