video
play-sharp-fill

മക്കൾ രാഷ്ട്രീയം തെറ്റല്ല ; പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും ; ഉമ്മൻ‌ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

മക്കൾ രാഷ്ട്രീയം തെറ്റല്ല ; പാർട്ടി പറഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും ; ഉമ്മൻ‌ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിഉമ്മൻ.

മക്കള്‍ രാഷ്ട്രീയം തെറ്റല്ല. പക്ഷേ, അത് മാത്രമാവരുത് സ്ഥാനാർഥിക്കുള്ള യോഗ്യത. എനിക്ക് ചില പരിമിതികളുണ്ട്. അതിപ്പോളും നിലനില്‍ക്കുന്നുണ്ട്.പാര്‍ട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകള്‍ ചേര്‍ന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാര്‍ട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്‌നമല്ല, ഞാനത് അനുസരിക്കും. കഴിഞ്ഞ 21 വർഷമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തില്‍ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിനിറങ്ങി. പ്രവര്‍ത്തനം തുടരുക എന്നതാണ് പോളിസി. ചാണ്ടി ഉമ്മന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ ‘മകന്‍ ചാണ്ടി ഉമ്മന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?’ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടിയുടെ ഉത്തരം ഇതായിരുന്നു. ‘ചാണ്ടി വളരെ സജീവമായിട്ട് രാഷ്ട്രീയരംഗത്തൊക്കെയുണ്ട്. കെഎസ്‌യുവിലുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിലുണ്ട്. പക്ഷെ, രാഷ്ട്രീയത്തില്‍ വരുന്ന സമയത്ത് തന്നെ, എന്തു വേണമെങ്കിലും ആകാം. നിങ്ങള്‍ക്ക് ഏത് പ്രവര്‍ത്തനം വേണമെങ്കിലും ആകാം. ഞാന്‍ തടസം നില്‍ക്കില്ല. പക്ഷെ, എന്റെ ഒരു സപ്പോര്‍ട്ട് കിട്ടും എന്ന് ധരിച്ച്‌ വരരുത് എന്ന് പറഞ്ഞിട്ടുണ്ട്’

,

 

 

Tags :