play-sharp-fill
ഹാവൂ ഒരുവിധം കടന്നു കൂടി; ഇത് ഉമ്മന്‍ചാണ്ടി യുഗത്തിന്റെ അന്ത്യമോ..!; അരലക്ഷം വോട്ട് ലീഡ് പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് 7476 ലീഡ് മാത്രം; താരമായ് ജെയ്ക് സി തോമസ്

ഹാവൂ ഒരുവിധം കടന്നു കൂടി; ഇത് ഉമ്മന്‍ചാണ്ടി യുഗത്തിന്റെ അന്ത്യമോ..!; അരലക്ഷം വോട്ട് ലീഡ് പ്രതീക്ഷിച്ച ഉമ്മന്‍ചാണ്ടിയ്ക്ക് 7476 ലീഡ് മാത്രം; താരമായ് ജെയ്ക് സി തോമസ്

തേര്‍ഡ് ഐ ന്യൂസ്

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ താരാമായത് ജെയ്ക്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണ് കേരളത്തില്‍ യുഡിഎഫ്.

 

കോണ്‍ഗ്രസ് ആചാര്യനായ ഉമ്മന്‍ചാണ്ടി ഭാഗ്യം കൊണ്ട് നേടിയ വിജയത്തിനേക്കാള്‍ പുതുപ്പള്ളി ആഘോഷിക്കുന്നത് പുതുയുഗപ്പിറവിക്ക് നിയോഗമായ ജെയ്ക് സി തോമസിന്റെ പരാജയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി.

 

ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

750 വോട്ടിന്റെ ലീഡാണ് പാമ്പാടിയില്‍ എല്‍ഡിഎഫ് നേടിയത്. കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു.

 

എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ടു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്.

പ്രായഭേദമന്യേ പുതുപ്പള്ളിയുടെ പൊതു സമൂഹം ഏറ്റെടുത്ത നാമമാണിന്ന് ജെയ്ക്.

രാഷ്ട്രീയ പോരാട്ട ചരിത്രത്തിൽ തന്റെ പേര് ആർക്കും മായ്ക്കാനാവാതെ രേഖപ്പെടുത്തുക എന്ന ആദ്യത്തെ നാഴികക്കല്ല് ജയ്ക് രേഖപ്പെടുത്തി.

 

 

അതിൽ നൂറു ശതമാനവും വിജയിച്ച ജെയ്ക് ഇന്ന് പുതുപ്പള്ളിയുടെ ഹൃദയത്തിൽ ലിഖിതമായ പേരാണ്..

 

പുതുപ്പള്ളിയുടെ ജനത കേരള രാഷ്ട്രീയ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കുന്ന പേരാണ് ജെയ്ക് സി. തോമസ്.

 

തിളക്കമുളള തോൽവിയാണ് ജയിക്കിന്റെത്. കാരണം, ഇനി പുതുപ്പള്ളിയെ നിയമസഭയിൽ പ്രതിനിധീകരിക്കുക ജയ്ക് ആണെന്ന കാര്യത്തിൽ സംശയം വേണ്ട..!

Tags :