play-sharp-fill
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു;  ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു; ബെംഗളൂരുവിലേക്ക് ഉടൻ മാറ്റില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്ത് നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും അദ്ദേഹം സംസാരിച്ചു.

ആരോ​ഗ്യ നിലയിൽ പുരോ​ഗതിയുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇന്നു ബെംഗളൂരുവിലേക്കു കൊണ്ടുപോകില്ല.
ന്യൂമോണിയയും ചുമയും ശ്വാസ തടസവും പൂർണമായും ഭേദപ്പെട്ടതിന് ശേഷമാകും ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിംസ് ആശുപത്രിയിലെ ഒമ്പതംഗ പ്രത്യേക മെഡിക്കൽ സംഘമാണ് ഉമ്മൻചാണ്ടിയെ പരിചരിക്കുന്നത്. സർക്കാർ നിയോഗിച്ച ആറംഗ മെഡിക്കൽ സംഘവുമുണ്ട്.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ അദ്ദേഹത്തിന്റെ അണുബാധ പൂർണമായും ഭേദപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.