ഉമ്മൻ ചാണ്ടിയുടേത് മതേതരത്വ മുഖം ..! വഹിക്കുന്നത് ജനനായക സ്ഥാനം..! ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ പിന്തുടരണം : കാതോലിക്കാ ബാവ
സ്വന്തം ലേഖകൻ
കോട്ടയം : ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. ലോകമെമ്പാടുമുള്ള ജനതയ്ക്കു മുന്നിൽ ഉമ്മൻ ചാണ്ടിയെന്ന പേര് ആദരണീയമായി മാറിയതിനു കാരണം ജനനായകൻ എന്ന സ്ഥാനം വഹിച്ചതിനാലാണെന്നു അദ്ദേഹം വ്യക്തമാക്കി.പുതുപള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനേക ലക്ഷം ജനങ്ങളുടെ കണ്ണീരൊപ്പാൻ ഉമ്മൻ ചാണ്ടിക്കു കഴിഞ്ഞു. നേരിട്ട് അപേക്ഷ നോക്കി സഹായങ്ങൾ വിതരണം ചെയ്ത മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടി. ഇതിന്റെ പേരിലാണ് ഐക്യരാഷ്ട്രസഭ അദ്ദേഹത്തെ ആദരിച്ചത്. പുതുപ്പള്ളിയുടെ മാത്രമല്ല ഈ നാടിന്റെ നേതാവ് കൂടിയാണ് ഉമ്മൻ ചാണ്ടി. മതേതരത്വ മുഖമാണ് ഉമ്മൻ ചാണ്ടിക്കുള്ളത്. പുതുപ്പള്ളി പള്ളിയിൽനിന്നും പകർന്നു കിട്ടിയതാണ് അദ്ദേഹത്തിന്റെ മതേതരത്വ നിലപാട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും ഒരു പോലെ കാണാനുള്ള ഉമ്മൻ ചാണ്ടിയുടെ മാതൃക രാഷ്ട്രീയ നേതാക്കൾ മാതൃകയാക്കണമെന്നും ബാവ പറഞ്ഞു. ഉമ്മൻ ചാണ്ടി ബംഗളുരുവിൽ ചികിത്സയിലായതിനാൽ മകൻ ചാണ്ടി ഉമ്മൻ അവാർഡ് ഏറ്റുവാങ്ങി. ഫലകവും ഒരു ലക്ഷത്തി ഒന്നു രൂപയുമാണു പുരസ്കാരം. സംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവും കാതോലിക്കാ ബാവ നിർവഹിച്ചു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഏബ്രഹാം മാർ പൗലോസ്, തോമസ് മാർ കൂറിലോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് ആമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. സ്റാറ് ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, വൽസന്മ മാണി, വികാരി ഫാ.ഡോ. വർഗീസ് വർഗീസ്, ട്രസ്റ്റി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഉമ്മൻ ചാണ്ടിയുടെ സന്ദേശം ചാണ്ടി ഉമ്മൻ വായിച്ചു