
സ്വന്തം ലേഖകൻ
കോഴിക്കോട് : യുവതിക്ക് കോഴിക്കോട് നഗരത്തിൽ ഫ്‌ളാറ്റെടുത്ത് നൽകിയതിന് പൊലീസ് ഉദ്യോഗസ്ഥൻ സസ്‌പെൻഷനിലായ സംഭവത്തിൽ സിറ്റി കമ്മീഷണർ സദാചാര പൊലീസ് കളിക്കുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്.
മകൾക്ക് ഫ്‌ളാറ്റ് എടുത്ത് താമസിപ്പിച്ചുവെന്ന യുവതിയുടെ അമ്മയുടെ പരാതിയിൽ കോഴിക്കോട് സിറ്റി കൺട്രോൾ റൂമിൽ ജോലി ചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനെകഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോൾ മൊഴിപകർപ്പിലടക്കം തന്നെ അപമാനിച്ചു എന്ന് ചൂണ്ടിക്കാണിച്ച് യുവതി ഐ ജിക്ക് പരാതിയുമായി രംഗത്ത്. ജോലി ആവശ്യത്തിനായി നഗരത്തിൽ യുവതിക്ക് ഫ്‌ളാറ്റെടുത്ത് നൽകുന്നതിന് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് സഹായിച്ചു എന്നും മകളുമൊത്ത് ഇയാൾ ഒരുമിച്ച് താമസിക്കുകയാണെന്നും മോചിപ്പിച്ച് തരണമെന്നും കാണിച്ചാണ് യുവതിയുടെ അമ്മ പരാതി പൊലീസിൽ പരാതി നൽകിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉമേഷിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
ഉമേഷ് യുവതിയെ രക്ഷിതാക്കളിൽ നിന്നും അകറ്റി താമസിപ്പിച്ചിരിക്കുകയാണെന്നും പെൺകുട്ടിയുടെ ഫ്‌ളാറ്റിൽ സ്ഥിരം സന്ദർശകനാണെന്നും സസ്‌പെൻഷൻ ഓർഡറിൽ പറയുന്നുണ്ട്.
പൊലീസ് റിപ്പോർട്ടിലെ ഈ ഭാഗങ്ങൾക്കെതിരെയാണ് യുവതി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. പൊലീസ് മൊഴി രേഖപ്പെടുത്താനായി തന്റെ ഫ്‌ളാറ്റിലേക്ക് വനിതാ പൊലീസിനെ കൂട്ടാതെയാണ് എത്തിയതെന്നും യുവതി ഐ ജിക്ക് നൽകിയ പരാതിയിലുണ്ട്.
മൊഴിയുടെ പകർപ്പ് ചോദിച്ചിട്ടും നൽകിയില്ല. കേസ് അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചുവെന്ന് കാണിച്ച് മറ്റൊരു പരാതിയും യുവതി നൽകിയിട്ടുണ്ട്.