video
play-sharp-fill

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് നരേന്ദ്ര മോദി നടത്തുന്ന ഏതു ശ്രമത്തെയും അംഗീകരിക്കും; പുടിനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ചയെ സ്വാഗതം ചെയ്‌ത് അമേരിക്ക

യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് നരേന്ദ്ര മോദി നടത്തുന്ന ഏതു ശ്രമത്തെയും അംഗീകരിക്കും; പുടിനുമായുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ചയെ സ്വാഗതം ചെയ്‌ത് അമേരിക്ക

Spread the love

സ്വന്തം ലേഖിക

ന്യൂയോര്‍ക്ക്: റഷ്യ, യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ശ്രമങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക.

ഷാങ്‌ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ലീഡര്‍ഷിപ്പ് മീറ്റിംഗില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച്‌ നരേന്ദ്രമോദി പുടിനുമായി ആശയവിനിമയം നടത്തിയിരുന്നു, ഇതിനെ സ്വാഗതം ചെയ്താണ് അമേരിക്കയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്നും സമാധാനത്തിന്റെ പാതയില്‍ മുന്നോട്ടുപോകുകയാണ് വേണ്ടതെന്നും മോദി പുടിനോട് പറഞ്ഞിരുന്നു.

യുദ്ധം അവസാനിപ്പിക്കാന്‍ പുടിന് ഇനിയും സമയമുണ്ടെന്ന് യു.എസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു, യുദ്ധം അവസാനിപ്പിക്കാന്‍ മോദി നടത്തുന്ന ഏതു ശ്രമത്തെയും അംഗീകരിക്കുന്നു.

യുക്രെയിന്‍ ജനത ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ഏകകാരണം പുടിനാണ്. അദ്ദേഹം യുക്രെയിന്റെ ഊര്‍ജ മേഖലകളിലേക്ക് ക്രൂയിസ് മിസൈലുകള്‍ തൊടുത്തിവിടുന്നു, വൈദ്യുതി രംഗം തകര്‍ത്ത് യുക്രെയിന്‍ ജനതയെ ഇരുട്ടിലാക്കാന്‍ ശ്രമിക്കുന്നു. ജോണ്‍ കിര്‍ബി പറഞ്ഞു.

അതേസമയം യുക്രെയിന് കൂടുതല്‍ യുദ്ധോപകരണങ്ങള്‍ എത്തിക്കാനുള്ള യുഎസിന്റെയും സഖ്യകക്ഷികളുടെയും നീക്കത്തെ എതിര്‍ത്ത് റഷ്യ രംഗത്തെത്തി.