യുക്രെയിനില്‍ കുടുങ്ങിയ അറുപത് ശതമാനം ഇന്ത്യക്കാരെ ഒഴിപ്പിച്ചു; വ്യോമസേനാ വിമാനം റൊമാനിയയ്ക്ക് തിരിച്ചു
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: യുക്രെയിനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിനായി സൈനിക വിമാനമായ C-17 ഗ്ലോബ്മാസ്റ്റര്‍ റൊമാനിയയിലേക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമാനിയയിലെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുക്രെയിനില്‍ കുടുങ്ങിയ അറുപത് ശതമാനം പേരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കീവില്‍ ഇന്ത്യക്കാരാരും ഇനി ബാക്കിയില്ല.
റഷ്യ വഴിയുള്ള രക്ഷാദൗത്യത്തിന് വഴിയൊരുക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം കൊണ്ട് 26 വിമാനസര്‍വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനിന്റെ മൃതദേഹം മെഡിക്കല്‍ സര്‍വകലാശാലയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ശൃഖ്‌ല അറിയിച്ചു.