video
play-sharp-fill

കാബൂളില്‍ എത്തിയ ഉക്രൈയിന്‍ വിമാനം അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; വിമാനം ഇറാനിൽ ഇറക്കിയതായി റിപ്പോർട്ട്‌; റാഞ്ചിയത് ഉക്രൈന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ അയച്ച വിമാനം

കാബൂളില്‍ എത്തിയ ഉക്രൈയിന്‍ വിമാനം അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി; വിമാനം ഇറാനിൽ ഇറക്കിയതായി റിപ്പോർട്ട്‌; റാഞ്ചിയത് ഉക്രൈന്‍ സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ അയച്ച വിമാനം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി /കാബൂൾ: കാബൂളില്‍ എത്തിയ ഉക്രൈയിന്‍ വിമാനം അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. അഫ്ഗാനിസ്താനില്‍ നിന്നും തങ്ങളുടെ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഉക്രൈന്‍ സര്‍ക്കാര്‍ അയച്ച വിമാനം കഴിഞ്ഞയാഴ്ചയാണ് കാബൂളിലെത്തിയത്. ഈ വിമാനമാണ് റാഞ്ചിയത്. വിമാനം ഇറാനില്‍ ഇറക്കിയതായാണ് റിപ്പോര്‍ട്ട്.

അജ്ഞാതരായ ഒരു സംഘമാണ് വിമാനം തട്ടിയെടുത്തതെന്നും ഇവരുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. പിന്നാലെ നടത്തിയ മൂന്ന് ഒഴിപ്പിക്കല്‍ ശ്രമങ്ങളും പരാജയപ്പെട്ടെന്നും ഉക്രൈന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസിനോടാണ് മന്ത്രി പ്രതികരണം നടത്തിയത്. വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

താലിബാന്‍ ഭരണമേറ്റെടുത്തതിന് പിന്നാലെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെയും ഒപ്പം അഫ്ഗാന്‍ ജനതയെയും രാജ്യത്ത് നിന്ന് രക്ഷപ്പെടുത്തുകയാണ്. ഈ ദൗത്യത്തിന് എത്തിയതാണ് യുക്രൈൻ വിമാനവും.