
ഉടുമ്പന്‍ചോലയില്‍ 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍ : വീഡിയോ തേര്‍ഡ് ഐ ന്യൂസ് ലൈവിന്
സ്വന്തം ലേഖകന്‍
ഇടുക്കി : ലോക് ഡൗണില്‍ ചാരായം വാറ്റും വ്യാജ മദ്യനിര്‍മ്മാണവും തകൃതിയായതോടെ ഉടുമ്പന്‍ചോലയില്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും, ഉടുമ്പന്‍ചോല പോലീസ് പാര്‍ട്ടിയും, എക്‌സൈസ് ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയില്‍ 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി.
ഉടുമ്പന്‍ചോല ഭോജന്‍ കമ്പനി കരയില്‍ നിന്നുമാണ് 250 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഏലം പാട്ടത്തിന് കൃഷി ചെയ്യുന്ന ഉടുമ്പന്‍ചോല കരയില്‍ പാറയ്ക്കല്‍ വീട്ടില്‍ പാല്‍ സ്വാമി മകന്‍ ബി.രാജ എന്നയാളെ പ്രതിയാക്കി എക്‌സൈസ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍.രാജന്‍, ഉടുമ്പന്‍ചോല സബ് ഇന്‍സ്‌പെക്ടര്‍ ജോബി.കെ.ജെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് എം.പി, അടക ബിജുമോന്‍ കെ.സി, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍.ബാലന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകുമാര്‍ എ.എന്‍, നിഷാദ് പി.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രതീഷ് കുമാര്‍ എം ആര്‍ , ലിജോ ജോസഫ്, നൗഷാദ്.എം എന്നിവര്‍ പങ്കെടുത്തു.