തിരുവനന്തപുരം : കോൺഗ്രസ് നേതാവും തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ ഡൽഹി നായരാണെന്ന തന്റെ പ്രസ്താവന പിൻവലിക്കുന്നതായി എൻഎസ്എസ് സംസ്ഥാന സെക്രട്ടറി ജി സുകുമാരൻ നായർ.’അന്ന് എനിക്കുണ്ടായ ഒരു ധാരണ പിശക് ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് ഞാൻ പറഞ്ഞു.എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.അവരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നതിന് ആരും തടസ്സം നിൽക്കുകയില്ല എന്നും പറഞ്ഞു.കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസിന് രാഷ്ട്രീയമില്ല. ഈ തിരഞ്ഞെടുപ്പിലും സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം.അവരുടെ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യുന്നതിന് ആരും തടസ്സം നിൽക്കുകയില്ല എന്നും പറഞ്ഞു.കേന്ദ്ര – സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.