video
play-sharp-fill
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ

എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം എത്തിച്ചേരുന്ന രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥി ടോമി കല്ലാനിയും നേതാക്കളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ടൗണിലേക്ക് റോഡ് ഷോ നടത്തും. പതിനായിരത്തിലധികം പ്രവർത്തകരുടെ അകമ്പടിയോടെയാകും റോഡ് ഷോ.

സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, എ.ഐ.സി.സി, കെ.പി.സി.സി നേതാക്കളും റോഡ് ഷോയുടെ ഭാഗമാകും. തുടർന്ന് ടൗണിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിൽ വച്ചു തന്നെ പ്രവർത്തകരെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. എരുമേലി കൊച്ചമ്പലത്തിലും തുടർന്ന് വാവരു പളളിയിലും രാഹുൽ ഗാന്ധി കയറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മണിയോടെ പര്യടനം പൂർത്തിയാക്കി അദ്ദേഹം ഹെലികോപ്ടർ മാർഗം പീരുമേട്ടിലേക്ക് പോകും. രാഹുൽ ഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം നേതാക്കളായ പി എ സലിം, പ്രകാശ് പുളിക്കൻ, അസീസ് ബഡായിൽ, ബിനു മറ്റക്കര എന്നിവർ പറഞ്ഞു.