യുഡിഎഫിലെ വലിയ കക്ഷി മുസ്ലിം ലീഗോ കോൺഗ്രസോ: രണ്ടു തോൽവിയോടെ മുസ്ലീം ലീഗും കോൺഗ്രസും തമ്മിൽ നേരിയ വ്യത്യാസം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കയ്യിലിരുന്ന രണ്ടു സീറ്റുകളിലെ തോൽവിയും മുസ്ലീം ലീഗിന്റെ ജയത്തോടെയും മുസ്ലീം ലീഗും കോൺഗ്രസും തമ്മിലുള്ള സീറ്റ് വ്യത്യാസം രണ്ടു സീറ്റായി മാറിയിട്ടുണ്ട്. 2016 ൽ ൽ നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോൺഗ്രസിന് 22 സീറ്റാണ് ഉണ്ടായിരുന്നത്. മുസ്ലീം ലീഗിന് 18 സീറ്റും.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഇടതു മുന്നണിയ്ക്ക് 91 സീറ്റായിരുന്നു. യുഡിഎഫിന് 47 സീറ്റും. ആറിടത്തെ ഉപതിരഞ്ഞെടുപ്പ് കഴഞ്ഞതോടെ എൽഡിഎഫ് സീറ്റ് നില 93 ആയി ഉയർത്തി. ഒരു സീറ്റിൽ പരാജയപ്പെട്ട എൽഡിഎഫ് മൂന്നിടത്ത് വിജയം നേടി. എന്നാൽ, ഒരിടത്ത് വിജയിച്ച യുഡിഎഫിന് കയ്യിലുണ്ടായിരുന്ന മൂന്നു സീറ്റ് നഷ്ടമാകുകയാണ് ചെയ്തത്. 47 സീറ്റുണ്ടായിരുന്ന യുഡിഎഫിന്റെ സീറ്റ് നില 45 ആയി കുറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കോൺഗ്രസിന്റെ നാല് എംഎൽഎമാർ രാജി വച്ചു. ഇതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 18 ആയി കുറഞ്ഞു. മഞ്ചേശ്വരം എംഎൽഎ പി.വി അബ്ദുൾ റസാഖ് മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇതോടെ മുസ്ലിം ലീഗിന്റെ സീറ്റ് നില 17 ആയി കുറഞ്ഞു.
വട്ടിയൂർക്കാവും, കോന്നിയും നഷ്ടമാകുകയും അരൂർ പിടിച്ചെടുക്കുകയും, എറണാകുളം നിലനിർത്തുകയും ചെയ്തതോടെ കോൺഗ്രസിന്റെ സീറ്റ് നില 20 ആയി. മഞ്ചേശ്വരം മുസ്ലീം ലീഗ് നിലനിർത്തിയോടെ ലീഗിന് 18 സീറ്റായി. ഇതോടെ കോൺ്ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സീറ്റ് വ്യത്യാസ്ം വെറും രണ്ടു സീറ്റിന്റേതായി. ഇതോടെ മറ്റെവിടെയെങ്കിലും, ഏതെങ്കിലും സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നാൽ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടമാകുന്ന സ്ഥിതിതിയായി.
രണ്ടു സീറ്റിലെ വിജയത്തോടെ സിപിഎമ്മിന്റെ സീറ്റ് നിലയിൽ രണ്ടെണ്ണം വർധിച്ചു. 2016 ൽ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎമ്മിന് 58 സീറ്റുകളാണ് ഉണ്ടായിരുന്നത്. അരൂരിലെ എംഎൽഎ ആരിഫ് രാജി വച്ചതോടെ ഇ്ത് 57 ആയി കുറഞ്ഞു. എന്നാൽ, വട്ടിയൂർക്കാവും, കോന്നിയും പിടിച്ചെടുത്തതോടെ ഇത് 59 ആയി വർധിച്ചു. ഇതോടെ എൽഡിഎഫിന്റെ സീറ്റ് നില 92 ആയി വർധിച്ചു. എൻസിപി സ്ഥാനാർത്ഥി മാണി സി.കാപ്പൻ പലായിൽ വിജയിച്ചതോടെ എൽഡിഎഫിന്റെ സീറ്റിൽ ഒന്ന് കൂടി വർധിച്ച് 93 ആയി.
സംസ്ഥാന നിയമസഭ
കക്ഷിനില
എൽഡിഎഫ് – 93
സിപിഎം – 59
സിപിഐ – 19
ജനതാദൾ എസ് – 03
എൻസിപി – 03
സ്വതന്ത്രർ – 05
കോൺഗ്രസ് എസ് – 01
കേരള കോൺഗ്രസ് ബി – 01
സിഎംപി – 01
യുഡിഎഫ് – 45
കോൺഗ്രസ് – 20
മുസ്ലീം ലീഗ് – 18
കേരള കോൺഗ്രസ് എം – 5
കേരള കോൺഗ്രസ് ജേക്കബ് – 01
ബിജെപി – 01