ജമ്മു – കാശ്മീർ ; സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും അടച്ച് പൂട്ടാൻ ഉത്തരവ് ഇട്ട് സർക്കാർ

ജമ്മു – കാശ്മീർ ; സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും അടച്ച് പൂട്ടാൻ ഉത്തരവ് ഇട്ട് സർക്കാർ

 

സ്വന്തം ലേഖിക

ശ്രീനഗർ: ജമ്മു കശ്മീർ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിവരാവകാശ കമ്മീഷനും പ്രവർത്തനമവസാനിപ്പിക്കാൻ സർക്കാർ ഉത്തവിട്ടു. സ്റ്റേറ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസ്സൽ കമ്മീഷൻ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ, സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് വിമൻ & ചൈൽഡ് റൈറ്റ്, അക്കൗണ്ടബിലിറ്റി കമ്മീഷൻ തുടങ്ങിയവയും അടച്ചുപൂട്ടിയവയിൽ പെടുന്നു. ഈ വരുന്ന ഡിസംബർ 31 ഓടെയാണ് പ്രവർത്തനമവസാനിപ്പിക്കുക.

ജമ്മു – കശ്മീർ റിഓർഗനൈസേഷൻ ആക്ട്് 2019 നിലവിൽ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപാർട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഈ മാസം 31 ന് ഓടെ ഓഫീസ് ഒഴിയാൻ കമ്മീഷൻ ചെയർപേഴ്‌സൻമാരോടും പ്രസിഡന്റുമാരോടും മെംബർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യട്ടേഷനിൽ കമ്മീഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്വന്തം ഡിപ്പാർട്ടുമെന്റിൽ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രത്യേക സൈനികാവകാശ നിയമം നിലനിൽക്കുമെന്നും ഉത്തരവിലുണ്ട്.