video
play-sharp-fill
രാവിലത്തെ കൊങ്ങി, വൈകിട്ടത്തെ സംഘി; എല്‍ഡിഎഫിന്റെ ട്രോളുകള്‍ അറംപറ്റുമോ?; സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേര് വന്നില്ലെങ്കില്‍ താമരക്കുളത്തില്‍ ചാടാനൊരുങ്ങി ഒരു ഡസനിലധികം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍; അറുപത് ശതമാനം പുതുമുഖങ്ങള്‍ എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കമാന്‍ഡ്

രാവിലത്തെ കൊങ്ങി, വൈകിട്ടത്തെ സംഘി; എല്‍ഡിഎഫിന്റെ ട്രോളുകള്‍ അറംപറ്റുമോ?; സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേര് വന്നില്ലെങ്കില്‍ താമരക്കുളത്തില്‍ ചാടാനൊരുങ്ങി ഒരു ഡസനിലധികം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍; അറുപത് ശതമാനം പുതുമുഖങ്ങള്‍ എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കമാന്‍ഡ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അറുപത് ശതമാനം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ ഹൈക്കമാന്‍ഡ്. ഇതോടെ മത്സരത്തിന് കച്ചകെട്ടി നില്‍ക്കുന്ന ഒരു ഡസനിലധികം എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നേതാക്കള്‍ താമരക്കുളത്തില്‍ ചാടാന്‍ തയ്യാറായി നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്ങുമെത്തുന്നില്ല. ജോസഫ് വാഴക്കന്‍, കെ ബാബു, കെസി ജോസഫ് തുടങ്ങിയ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സീറ്റ് കൊടുക്കാന്‍ കഴിയാത്തതാണ് പ്രധാന കാരണം.

നേമത്ത് കെ മുരളീധരന്‍ മത്സരിക്കുമെന്നാണ് സൂചന. നേമത്തെ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മുരളി തയ്യാറായതോടെ വലിയ തലവേദനയാണ് നേതൃത്വത്തിന് ഒഴിവായി കിട്ടിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തേക്കാള്‍ മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പട്ടികയില്‍ 60% പുതുമുഖങ്ങളും ബാക്കി സീറ്റുകളില്‍ മുതിര്‍ന്നവരും എന്ന ഫോര്‍മുലയാണു ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചിരിക്കുന്നത്. പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചു കഴിഞ്ഞു. സമാന രീതിയില്‍ പലരും പാര്‍ട്ടി വിടുമെന്ന ആശങ്ക ശക്തമാണ്. ഗ്രൂപ്പ് നേതാക്കള്‍ സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചാല്‍, വിജയിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തവും അവര്‍ തന്നെ ഏല്‍ക്കണമെന്ന് എംപിമാരായ കെ. സുധാകരന്‍, എം.കെ. രാഘവന്‍, ടി.എന്‍. പ്രതാപന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ ബാബുവിനെ തൃപ്പുണ്ണിത്തുറയില്‍ വേണമെന്നും ആവശ്യമുയര്‍ന്നു. ജോസഫ് വാഴക്കന് വേണ്ടി രമേശ് ചെന്നിത്തലയും കെ ബാബുവിന് പകരം സൗമിനി ജയിനുമാണ് ഹൈക്കമാണ്ടിന് താല്‍പ്പര്യം.
സിറ്റിങ് എംഎല്‍എമാരുടെ മണ്ഡലത്തില്‍ മാത്രമാണ് ധാരണയായത്. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് കൊടുത്തിട്ടും കെസി ജോസഫിനെ ഒഴിവാക്കുന്നത് ശരിയല്ലെന്ന വാദവുമായി ഉമ്മന്‍ ചാണ്ടി രംഗത്തുണ്ട്.

ചേരിതിരിഞ്ഞുള്ള പോരാട്ടം അനുവദിക്കില്ലെന്നും ഗ്രൂപ്പ് വീതംവയ്പ് അംഗീകരിക്കില്ലെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദേശം എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഗ്രൂപ്പ് കൊന്ന് തിന്നുന്ന കോണ്‍ഗ്രസിന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയണം.

Tags :