നേമത്ത് മുരളീധരനെന്ന് സൂചന; അടൂര്‍ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാന്‍ താത്പര്യം; മത്സരത്തിന് ഇല്ലെന്ന നിലപാടില്‍ ഉറച്ച് സുധീരന്‍; ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ യുഡിഎഫ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

ന്യൂഡല്‍ഹി : പുതുപ്പള്ളി വിട്ട് നേമത്ത് ഉമ്മന്‍ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്. മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് ന്യൂനപക്ഷ വോട്ട് ഉറപ്പിക്കാന്‍ സഹായിക്കും. നേമത്ത് മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. നേമത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ സുധീരനും നിന്നാല്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് അനുകല തരംഗമുണ്ടാകും.

നേമത്തും എഐസിസി സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ മുരളീധരന്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ സര്‍വ്വേയുടെ കണ്ടെത്തല്‍ അതിനിര്‍ണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടര്‍മാര്‍ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവില്‍ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിയാകും. കൊല്ലത്ത് മത്സരിക്കാന്‍ ആണ് വിഷ്ണുനാഥിന് താല്‍പ്പര്യം. ഏതായാലും നേമത്ത് അതിശക്തന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന് മുനയൊടിക്കുന്നത് മലബാറില്‍ ഗുണം ചെയ്യുമെന്നും ഹൈക്കമാന്‍ഡ് ചിന്തിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകരയില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ചര്‍ച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയില്‍ മത്സരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ തയ്യറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പി ജയരാജനെതിരെ മികച്ച മത്സരം കാഴ്ച വയ്ക്കുകയും ചെയ്തു. വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായിരുന്നു മുരളീധരന്‍.

ജയിക്കാന്‍ സാധ്യതയുള്ള ബിജെപി വിരുദ്ധന്‍ എന്ന പ്രതിച്ഛായയില്‍ ശിവന്‍കുട്ടി ജയിക്കാനാണ് നിലവിലെ സാധ്യതയെന്നും കോണ്‍ഗ്രസ് സര്‍വ്വേയില്‍ തെളിയുന്നു. എന്നാല്‍ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് അവതരിപ്പിച്ചാല്‍ ഈ മുന്‍തൂക്കം നഷ്ടമാകും. ഇതോടെ ശിവന്‍കുട്ടിക്ക് കിട്ടുന്ന മുഴുവന്‍ വോട്ടും കോണ്‍ഗ്രസിലേക്ക് വരും. അതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളരുതെന്ന സന്ദേശമാണ് എഐസിസി നല്‍കുന്നത്.