
സ്വന്തം ലേഖകൻ
കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ പ്രതിക്ഷേധ ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്്ഘാടനം ചെയ്തു.
ജനദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവുന്നില്ലെങ്കിൽ കടുത്ത ജന പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ ജോസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ സിബി ജോൺ സ്വാഗതവും കുര്യൻ പി.കുര്യൻ നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പി.പി മുഹമ്മദ് കുട്ടി .ഡി. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ പ്രൊഫ ഗ്രേസന്മ മാത്യു .സി.സി.കെ സംസ്ഥാന പ്രസിഡന്റ് സലിം പി.മാത്യൂ കെ.പി.സി സി ജനറൽ സെക്രട്ടറി പി.ആർ സോന സി.എം.പി. ജില്ലാ സെക്രട്ടറി കെ.വി. ഭാസി. ഫിലിപ്പ് ജോസഫ് കുഞ്ഞ് ഇല്ലം പള്ളി നന്തിയോട് ബഷീർ ബോബൻ തോപ്പിൽ മോഹൻ . കെ നായർ.സാജു എം. ഫിലിപ്പ് രാജീവ് എസ് , റ്റി.സി റോയി പ്രമോദ് എസ്. ബോബി ഏലിയാസ് അസ്സീസ് കുമാരനല്ലൂർ ഫാറൂഖ് പാല പറമ്പിൽ തമ്പി ചന്ദ്രൻ , വി.കെ. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പെട്രോളിന്റേയും പെട്രോളിയം ഉൽപ്ന്നങ്ങളുടേയും വില കുറയ്ക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന നടപടി കേന്ദ്രസർക്കാർ നിർത്തി വയ്ക്കുക. മുട്ടിൽ മരം മുറി കേസ് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുക. ഡോളർ കേസ് പ്രതി മുഖ്യമന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.