video

00:00

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്.

നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല.

അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും നിർബന്ധിക്കില്ലെന്നും സംസ്ഥാന നേതൃത്വം കൂട്ടായ തീരുമാനത്തിലെത്തണം എന്നുമാണ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയിരിക്കുന്നത്. നേരത്തെ പരിഗണനയിലുണ്ടായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർത്ഥി ആക്കണമെന്നാണ് സുധാകരന്റെ ആവശ്യം. പ്രഖ്യാപനം ഉണ്ടായാൽ ഇന്നുതന്നെ രഘുനാഥ് പത്രിക നൽകും.