അഞ്ചു തവണ മത്സരിച്ച് കടുത്ത പരാജയം നേരിട്ടു! ആറാം തവണ അപ്രതീക്ഷിത വിജയം ; യു ഡി എഫ് സ്ഥാനാർത്ഥി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോധരഹിതയായി വീണു

Spread the love

തലശേരി : തദ്ദേശ തെരഞ്ഞെടുപ്പിൽ  വിജയിച്ചതറിഞ്ഞ് സ്ഥാനാർത്ഥി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോധരഹിതയായി വീണു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഷർമിളയാണു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബോധരഹിതയായത്.

video
play-sharp-fill

അഞ്ചു തവണ മത്സരിച്ചു പരാജയപ്പെട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവങ്ങാട് വാർഡില്‍നിന്നാണ് ഷർമിള വിജയിച്ചത്.

സിപിഎമ്മിലെ രേഷ്മയെയാണു 83 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്മയ്ക്ക് 358 വോട്ടും ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആറു വോട്ടിനായിരുന്നു ഷർമിള പരാജയപ്പെട്ടത്. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുകൂടിയാണ് ഷർമിള.