
മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുന്നതിന്റെ സൂചനകൾ നല്കി ഇറാന പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അയൽ രാജ്യങ്ങളോട് മാപ്പപേക്ഷിക്കുകയും ഇനി ആക്രമിക്കില്ലെന്നും പ്രഖ്യാപിച്ചതോടെ മേഖല സാധാരണനിലയിലേക്ക്.
ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ യു.എ.ഇയിൽ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിത്തുടങ്ങി. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വിമാന സര്‍വീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതോടെ യാത്രാ സംബന്ധമായ അന്വേഷണങ്ങൾക്കായി ട്രാവൽ ഏജൻസികളിലേക്ക് ഫോൺ കോളുകളുടെ പ്രവാഹമാണ്.
ഇന്നലെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേൾഡ് സെൻട്രൽ എന്നിവിടങ്ങളിൽ നിന്ന് വിമാന സര്‍വീസുകൾ ഭാഗികമായി പുനരാരംഭിച്ചതായി ദുബൈ എയർപോർട്ട് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സര്‍വീസുകൾ പുനഃസ്ഥാപിച്ചു. എന്നാൽ, വിമാനക്കമ്പനികൾ നേരിട്ട് ബന്ധപ്പെട്ട് യാത്ര സ്ഥിരീകരിക്കാത്ത പക്ഷം യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഷെഡ്യൂളുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാലാണിത്.



