
പത്തനംതിട്ട : ജില്ലാ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ഡേറ്റ എന്‍ട്രി ജോലികള്‍ക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായതും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ആറുമാസത്തില്‍ കുറയാത്ത ഡേറ്റ എന്‍ട്രി കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. അഡോബ് പേജ് മേക്കര്‍, ഡോക്യുമെന്ററി തയാറാക്കിയിട്ടുളള പ്രവൃത്തി പരിചയം, ബിസിഎ /ഡിസിഎ എന്നിവ അഭിലഷണീയം.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 18ന് വൈകിട്ട് നാലിന് മുമ്പ് കലക്ടറേറ്റ് മൂന്നാം നിലയിലെ പ്ലാനിംഗ് ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2222725.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group