video
play-sharp-fill

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഈ മൂന്ന് ലഘുഭക്ഷണങ്ങള്‍ കഴിക്കാം

ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഈ മൂന്ന് ലഘുഭക്ഷണങ്ങള്‍ കഴിക്കാം

Spread the love

സ്വന്തം ലേഖകൻ

ടൈപ്പ്-2 പ്രമേഹത്തെ മികച്ച രീതിയില്‍ നിയന്ത്രിക്കാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന മൂന്ന് ലഘുഭക്ഷണങ്ങള്‍ ഇവയാണ്.

ബദാം: സങ്കീര്‍ണ്ണമല്ലാത്ത ടൈപ്പ്-2 പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ബദാം സഹായിക്കുന്നു. ദിവസേന ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും. ദിവസവും 30 ഗ്രാം ബദാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹനത്തെ തടയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ബദാം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുള്ള ഇന്ത്യക്കാരില്‍ ഗ്ലൈസെമിക്, ഹൃദയ സംബന്ധമായ അപകടസാധ്യത എന്നിവ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടതായി ഡോ. സീമ ഗുലാത്തി നടത്തിയ പഠനത്തില്‍ പറയുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഒരു പിടി ബദാം ഒരു ലഘുഭക്ഷണമായി കഴിക്കുക. സാലഡുകള്‍ക്ക് മുകളില്‍ ഓവനില്‍ വറുത്ത ബദാം വിതറുക. അല്ലെങ്കില്‍ ബദാം അരിഞ്ഞത് പച്ചക്കറികളില്‍ ചേര്‍ത്ത് കഴിക്കുക.

കടല: ഇന്ത്യന്‍ അടുക്കളയിലെ പ്രധാന ഭക്ഷണമാണ് ചന്ന അഥവാ കടല. പഠനമനുസരിച്ച്‌, കടല കഴിക്കുന്നത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും തുടര്‍ന്നുള്ള ഭക്ഷണ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.

മറ്റൊരു പഠനത്തില്‍, ആറാഴ്ചത്തേക്ക് ദിവസവും കടല കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ച 19 മുതിര്‍ന്ന ആളുകളില്‍ ഗോതമ്ബ് കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവരേക്കാള്‍ രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്‍ അളവിന്റെയും കുറഞ്ഞതായി കാണപ്പെട്ടു. വേവിച്ച കടല സാലഡുകളില്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

തൈര്: തൈര് ഇന്ത്യന്‍ വിഭവങ്ങളുടെ പ്രധാന ചേരുവയാണ്. വീട്ടിലുണ്ടാക്കുന്ന തൈര് കൂടുതല്‍ ആരോഗ്യപ്രദമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതിനാല്‍ തൈര് ഭൂരിഭാഗം പേരുടെയും ഇഷ്ട വിഭവമാണ്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി തൈര് കഴിക്കുന്നത് ഉയര്‍ന്ന ഹൃദയസംബന്ധമായ അപകടസാധ്യതയുള്ളവരിലും മുതിര്‍ന്നവരിലും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി.

ദിവസവും 80-125 ഗ്രാം തൈര് തൈര് കഴിക്കുന്നവരെ തൈര് കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് കണ്ടെത്തി. തൈരില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന പ്രോട്ടീനും കുടലിന്റെ ആരോഗ്യത്തിന് അനുകൂലമായ ഇഫക്റ്റുകളും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. പഞ്ചസാര ചേര്‍ക്കാതെ തൈര് മാത്രമായി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക. തൈരില്‍ സ്ട്രോബെറി, വാഴപ്പഴം, ബദാം എന്നിവ പോലുള്ള പോഷകഗുണമുള്ള ചേരുവകള്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്.