play-sharp-fill
രണ്ട് വയസ്സുകാരിക്ക് പീഡനം; സഹോദരന്‍ അറസ്റ്റില്‍

രണ്ട് വയസ്സുകാരിക്ക് പീഡനം; സഹോദരന്‍ അറസ്റ്റില്‍

 

സ്വന്തം ലേഖിക

കൊല്ലം: കടയ്ക്കലിൽ രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത സഹോദരനെതിരെ പോക്‌സോയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട ഹരിത കർമ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിയ്ക്കുന്നതിനിടെയാണ് ഇവർ കുട്ടിയുടെ കരച്ചിൽ കേട്ടത്. വാതിലിൽ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കർമ്മസേനാംഗങ്ങൾ വാർഡ് മെമ്പറെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. മുറിയിലുണ്ടായിരുന്ന സഹോദരൻ പിൻവശത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കീഴ്പെടുത്തി. ശേഷം കടയ്ക്കൽ പോലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു.

പിന്നീട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുണ്ടെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.