പനിയുമായി  ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ  കോവിഡ് പരിശോധന നടത്താതെ തിരിച്ചയച്ചു; രണ്ട് വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു

പനിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കോവിഡ് പരിശോധന നടത്താതെ തിരിച്ചയച്ചു; രണ്ട് വയസുകാരൻ കോവിഡ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖിക

അട്ടപ്പാടി: അട്ടപ്പാടിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മരിച്ചു.

അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാതിഷ് ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയാണ് മരിച്ചത്. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

ഈ മാസം 27ന് പനിയെ തുടര്‍ന്ന് കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ കോവിഡ് പരിശോധന നടത്താതെ തന്നെ ആശുപത്രി അധികൃതർ
കുഞ്ഞിനെ തിരിച്ചയക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.