video
play-sharp-fill

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു

ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു

Spread the love

സ്വന്തം ലേഖിക

റിയാദ്: ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ രണ്ട് മലയാളി തീര്‍ത്ഥാടകര്‍ മരിച്ചു.

എൻ.പി.കെ അബ്ദുല്ല ഫൈസി, സാജിത എന്നിവരാണ് മരിച്ചത്.
പണ്ഡിതനും മുകേരി മഹല്ല് ഖാസിയും റഹ്മാനിയ അറബിക് കോളേജ് പ്രൊഫസറുമായിരുന്ന എൻ.പി.കെ അബ്ദുല്ല ഫൈസി ബുധനാഴ്ച രാവിലെയാണ് മരണമടഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയുടെ കൂടെയാണ് ഇദ്ദേഹം ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാനെത്തിയത്. അറഫാ സംഗമം കഴിഞ്ഞ് മുസ്ദലിഫയില്‍ വെച്ചായിരുന്നു മരണം.

അതേസമയം ഹജ്ജ് നിര്‍വഹിക്കാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ സാജിത (52) മിനായിലെ ആശുപത്രിയിലാണ് മരണപ്പെട്ടത്. കൊടുങ്ങല്ലൂര്‍ പുതുവീട്ടില്‍ ഹബീബിന്റെ ഭാര്യയാണ് മരിച്ച സാജിത.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സാജിതയെ ആംബുലൻസ് സഹായത്തോടെയായിരുന്നു അറഫ സംഗമത്തിന് എത്തിച്ചത്. മിന അല്‍ ജസര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂരില്‍ നിന്നും സ്വകാര്യ ഗ്രൂപ്പിലാണ് സാജിത ഹജ്ജിനെത്തിയത്.