
അതിഥി തൊഴിലാളികൾക്കിടയിലും കോളേജ് വിദ്യാർത്ഥികൾക്കിടയിലും വിൽപ്പന നടത്തുക ലക്ഷ്യം; ആസാമിൽ നിന്നെത്തിച്ച മാരക മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ; ഇവരിൽനിന്ന് മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
കൊച്ചി: അതിമാരകമായ മയക്കുമരുന്ന് ഗുളികകളും 130 ഗ്രാം കഞ്ചാവുമായി കൊച്ചി വരാപ്പുഴയിൽ രണ്ട് പേർ അറസ്റ്റിൽ.
ആസാം സ്വദേശികളായ അജീബുൾ റഹ്മാൻ, അനാറുൾ ഹഖ് എന്നിവരെയാണ് വരാപ്പുഴ എക്സൈസ് സംഘം പിടികൂടിയത്.
വരാപ്പുഴ ഉളനാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മരുന്നുകളും കഞ്ചാവും പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആസാമിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട വസ്തുക്കൾ കടത്തി അതിഥി തൊഴിലാളികൾക്ക് ഇടയിലും കോളേജ് വിദ്യാർത്ഥികൾക്ക് ഇടയിലും വിൽപ്പന നടത്തുന്നവരാണ് പിടിയിലായതെന്ന് എക്സൈസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0