video
play-sharp-fill

പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; ന​ഗ്ന ചിത്രങ്ങൾ കൈ്കലാക്കിയത് സ്കൂൾ കാലത്തെ പ്രണയ ബന്ധത്തിലൂടെ; സംഭവം ഇടുക്കി രാജാക്കാട്ടിൽ

പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ; ന​ഗ്ന ചിത്രങ്ങൾ കൈ്കലാക്കിയത് സ്കൂൾ കാലത്തെ പ്രണയ ബന്ധത്തിലൂടെ; സംഭവം ഇടുക്കി രാജാക്കാട്ടിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ ഇടുക്കി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), മുക്കുടിൽ ഡാംസൈറ്റ് ഭാഗം വാഴേപ്പറമ്പിൽ പ്രഭാത് പ്രകാശ് (20) എന്നിവരെയാണ് രാജ്ക്കാട് സി.ഐ എച്ച്.എൽ ഹണി, എസ്. ഐ അനൂപ്‌ മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെൺകുട്ടി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രതികളിലൊരാൾ പ്രണയം നടിച്ച് അടുപ്പത്തിലാകുകയും നഗ്ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ ലഭിച്ചു കൊണ്ടിരുന്ന ചിത്രങ്ങൾ വർഷങ്ങളായി മറ്റുള്ളവർക്ക് നൽകുകയും, ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്സാപ്പിൽ ചിത്രം ലഭിച്ച ഒരാൾ ഇക്കാര്യം പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞു. ഇവർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ പിടി കൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.