video
play-sharp-fill

യുവതിയുടെ തലയില്‍ കല്ല് കൊണ്ട് അടിച്ചതിന് പിന്നാലെ  ട്രാക്കിലൂടെ വലിച്ചിഴച്ചു; ചെന്നൈയിൽ മലയാളിയായ റെയില്‍വെ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം; പീഡനശ്രമത്തിന് ഇരയായത് കൊല്ലം സ്വദേശിനി

യുവതിയുടെ തലയില്‍ കല്ല് കൊണ്ട് അടിച്ചതിന് പിന്നാലെ ട്രാക്കിലൂടെ വലിച്ചിഴച്ചു; ചെന്നൈയിൽ മലയാളിയായ റെയില്‍വെ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം; പീഡനശ്രമത്തിന് ഇരയായത് കൊല്ലം സ്വദേശിനി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: മലയാളിയായ റെയില്‍വെ ഗേറ്റ് ജീവനക്കാരിക്ക് നേരെ അതിക്രൂര ആക്രമണം. കൊല്ലം സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. തമിഴ്‌നാട്ടില്‍ ചെങ്കോട്ടയ്ക്ക് അടുത്ത് പാവൂര്‍ഛത്രത്തില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

പാവൂര്‍ഛത്രം റെയില്‍വെ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി ക്രൂര മര്‍ദനത്തിന് ഇരയായി. പീഡനശ്രമമാണെന്ന് പോലീസ് പറഞ്ഞു. കല്ല് കൊണ്ടുള്ള അടിയില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. യുവതിയെ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പുറത്തേക്ക് ഓടുകയായിരുന്നു.

പ്രതി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റ യുവതിയെ തിരുനെല്‍വേലി റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടിയിട്ടില്ല.