video
play-sharp-fill
അടച്ചുപൂട്ടലുമായി ട്വിറ്റർ …! ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണത്തിന്  പൂട്ടുവീണു ; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

അടച്ചുപൂട്ടലുമായി ട്വിറ്റർ …! ഇന്ത്യയിലെ മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണത്തിന് പൂട്ടുവീണു ; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം

സ്വന്തം ലേഖകൻ

ഡൽഹി : ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൂന്ന് ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി ട്വിറ്റർ. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.കഴിഞ്ഞ വർഷം കൂട്ട പിരിച്ചുവിടലുകൾ നടത്തിയ ശേഷമാണ് ഇപ്പോൾ ട്വിറ്ററിന്റെ രണ്ട് ഓഫീസുകൾ പൂട്ടാൻ ഇലോൺ മസ്‌ക് തീരുമാനിച്ചത്.

രാജ്യ തലസ്ഥാനമായ ഡൽഹിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകൾ അടച്ചിടാനാണ് തീരുമാനം. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഓഫീസ് നിലനിർത്തനം കമ്പനി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ ജീവനക്കാരിൽ 90 ശതമാനത്തിലധികം പേരെ കഴിഞ്ഞ വർഷം ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായായിരുന്നു നടപടി.

2023 അവസാനത്തോടെ ട്വിറ്ററിനെ സാമ്പത്തികമായി സുസ്ഥിരമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുകയും ലോകമെമ്പാടുമുള്ള ഓഫീസുകൾ പൂട്ടുകയും ചെയ്തത്.

Tags :