play-sharp-fill
‘ട്വിറ്റര്‍ പക്ഷി’യെ എണ്ണയില്‍ പൊരിച്ചെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പൊരിച്ചെടുത്ത പക്ഷിയെ മുംബൈയിലെ ട്വിറ്റര്‍ ഓഫീസിലേക്ക് പാഴ്‌സല്‍ ചെയ്ത് അയച്ചു; പ്രതിഷേധം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിന്

‘ട്വിറ്റര്‍ പക്ഷി’യെ എണ്ണയില്‍ പൊരിച്ചെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പൊരിച്ചെടുത്ത പക്ഷിയെ മുംബൈയിലെ ട്വിറ്റര്‍ ഓഫീസിലേക്ക് പാഴ്‌സല്‍ ചെയ്ത് അയച്ചു; പ്രതിഷേധം രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിന്

സ്വന്തം ലേഖകന്‍

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി സസ്പെന്‍ഡ് ചെയ്തതിന് ‘ട്വിറ്റര്‍ പക്ഷി’യെ എണ്ണയില്‍ പൊരിച്ചെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.


ട്വിറ്റര്‍ പക്ഷിയായി കാടക്കോഴിയെ സങ്കല്പിച്ചാണ് കോണ്‍ഗ്രസുകാര്‍ വറുത്ത് കോരിയത്. പൊരിച്ചെടുത്ത പക്ഷിയെ മുംബയിലെ ട്വിറ്റര്‍ ഓഫീസിലേക്ക് പാഴ്‌സല്‍ ചെയ്ത് അയച്ചു. ട്വിറ്റര്‍ ഒരു ചത്ത പക്ഷിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാടയെ പൊരിച്ചെടുക്കുന്ന വീഡിയോയില്‍ നിരവധി നേതാക്കളെ കാണാം. ബി ജെ പിയുടെ നിര്‍ദ്ദേശപ്രകാരമാണ് കമ്ബനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്നും പ്രതിഷേധക്കാർ പറഞ്ഞു. വിചിത്രമായ ഈ പ്രതിഷേധത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.

ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ ഒന്‍പത് വയസുള്ള ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകള്‍ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് ആദ്യവാരം രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്പന്‍ഡ് ചെയ്യപ്പെട്ടത്.

ഇരയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട നിയമത്തെ ലംഘിച്ചതില്‍ രാഹുലിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ വിലക്ക് പിന്‍വലിച്ചത്.