video
play-sharp-fill

വിവാഹം കഴിഞ്ഞാൽ വ്യത്യസ്‌ത വീടുകളിലേക്ക് പോകേണ്ടി വരും; വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഒന്നിച്ച്; പിരിയാൻ കഴിയാതെ കൗമാരക്കാരികളായ ഇരട്ട സഹോദരിമാർ തൂങ്ങിമരിച്ചു

വിവാഹം കഴിഞ്ഞാൽ വ്യത്യസ്‌ത വീടുകളിലേക്ക് പോകേണ്ടി വരും; വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഒന്നിച്ച്; പിരിയാൻ കഴിയാതെ കൗമാരക്കാരികളായ ഇരട്ട സഹോദരിമാർ തൂങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ 

 

മൈസൂരു: രണ്ട് വ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചിച്ചതിനെ തുടര്‍ന്ന് ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തു.

 

സുരേഷ് യശോദ ദമ്ബതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലുള്ള ഹുനസനഹള്ളിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഇവർ ഒന്നിച്ചായിരുന്നു. സഹോദരിമാർ എന്നതിലുപരി ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരട്ട കുട്ടികൾ ആയിരുന്നതിനാൽ ഇവർ തമ്മിൽ വൈകാരികപരമായി ഏറെ അടുപ്പത്തിലായിരുന്നു.

 

സന്തോഷങ്ങളും ദുഖങ്ങളും പരസ്പ്പരം പങ്കുവച്ചിരുന്ന ഇരുവർക്കും വിവാഹം കഴിഞ്ഞു വ്യത്യസ്ത വീടുകളിലേക്ക് പോകുന്നത് ചിന്തിക്കാവുന്നതിനപ്പുറമായിരുന്നു.

 

വിവാഹത്തെത്തുടര്‍ന്ന് വേര്‍പിരിയേണ്ടിവരുമെന്ന ദുഃഖം മൂലമാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

 

 

 

 

 

Tags :