
ഡൽഹി: 2026 ഫെബ്രുവരി 7 മുതല്‍ മാർച്ച് 8 വരെ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി. പുരുഷ ട്വന്റി-20 ലോകകപ്പിന്റെ ടൂർണമെന്റ് അംബാസഡറായി രോഹിത് ശർമ്മയെ നിയമിച്ചു.
നവംബർ 25-ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐ.സി.സി. ചെയർമാൻ ജയ് ഷായാണ് ഈ പ്രഖ്യാപനം നടത്തിയത്. രണ്ട് തവണ ട്വന്റി-20 ലോകകപ്പ് നേടിയ മുൻ ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മ, ഇത്രയും വലിയൊരു ഇവന്റിന്റെ ഐ.സി.സി. അംബാസഡറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ആക്ടീവ് ക്രിക്കറ്റ് താരമാണ്.
ഐ.സി.സി. ട്രോഫികള്‍ നേടുന്നതിലെ വെല്ലുവിളികളെക്കുറിച്ച് രോഹിത് ശർമ്മ തന്റെ പ്രതികരണത്തില്‍ സൂചിപ്പിച്ചു. 2024-ല്‍ തന്റെ ക്യാപ്റ്റൻസിയില്‍ ട്വന്റി-20 ലോകകപ്പ് നേടുന്നതിന് മുൻപ് 11 വർഷത്തെ നീണ്ട കാത്തിരിപ്പാണ് ഇന്ത്യക്കുണ്ടായിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഏകദിനത്തില്‍ സജീവമായ രോഹിത്, ടൂർണമെന്റിന് പിന്തുണയുമായി ഒപ്പമുണ്ടാകും. ടൂർണമെന്റ് ഷെഡ്യൂളും ചടങ്ങില്‍ പ്രഖ്യാപിച്ചു.



