video
play-sharp-fill
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി ചുരുക്കും. ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല.

ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറു മുതൽ പത്തുവരെയും വൈകുന്നേരം അഞ്ചര മുതൽ ഏഴര വരെ മാത്രവുമായിരിക്കും തുറന്നിടുക. മുൻകരുതൽ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൈയുറകളും മാസ്‌ക്കുകളും നൽകും.ക്ഷേത്രങ്ങളിൽ നടത്തി വന്നിരുന്ന അന്നദാനം ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group