തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍; കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചനിലയില്‍.

കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പടിഞ്ഞാറ്റുമുക്ക് രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. കടബാധ്യത മൂലം ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.