play-sharp-fill
ബീച്ചിൽ നിന്നും തന്ത്രപൂർവ്വം ആളൊഴിഞ്ഞ റെയിൽവേ ക്വോട്ടേഴ്സിലെത്തിച്ചു; ബലാത്സംഗ ശ്രമത്തിനിടെ മരണം; യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു; കൊല്ലത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

ബീച്ചിൽ നിന്നും തന്ത്രപൂർവ്വം ആളൊഴിഞ്ഞ റെയിൽവേ ക്വോട്ടേഴ്സിലെത്തിച്ചു; ബലാത്സംഗ ശ്രമത്തിനിടെ മരണം; യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു; കൊല്ലത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

സ്വന്തം ലേഖകൻ

കൊല്ലം; കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തൽ. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ തന്ത്രപൂർവം റെയിൽവേ കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്ന് യുവതിയുടെ ന​ഗ്നമായ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 29നാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയെ കാണാതാകുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ണ്ടെത്തിയത്. അതിനു പിന്നാലെ യുവതിയുടെ മൊബൈലുമായി പൊലീസിനു മുന്നിൽ കുടുങ്ങിയ നാസുവിനെ കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്ന യുവതിയെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നാണ് 24കാരനായ യുവാവ് പൊലീസിന് മൊഴി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പ്രേരണക്കുറ്റം ചുമത്തി നേരത്തെ ഇയാളെ അറസ്റ്റു ചെയ്തിരുന്നത്. കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.

പുതുവത്സര രാത്രിയില്‍ കൊട്ടിയം പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് സംശയകരമായി കണ്ട യുവാവിന്റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പൊലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ചു. ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് യുവതിയെ കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കിയ വിവരം അറിയുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനു ശേഷമാണ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്.