
അമിതജോലിഭാരം, റൈറ്റർമാരുടെ ജോലിയും എസ്‌എച്ച്‌ഒമാർക്ക്; പോരാത്തിന് വീഡിയോയും വേണം; റൂറൽ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തിരുവനന്തപുരത്ത് പോലീസ് സേനയിൽ തർക്കം രൂക്ഷം
തിരുവനന്തപുരം: തിരുവനന്തപുരത്ത് റൂറല്‍ എസ്പിയുടെ സർക്കുലർ സംബന്ധിച്ച് പോലീസ് സേനയിൽ കല്ലുകടി.
റൂറല്‍ എസ്പി എസ്‌എച്ച്‌ഒമാരെ കൊണ്ട് റൈറ്റർമാരുടെ ജോലി ചെയ്യിപ്പിക്കുന്നുവെന്നാണ് പരാതി. ഇത് അമിത ജോലിഭാരം ആണെന്ന് എസ്‌എച്ച്‌ഒമാർ പറയുന്നു.
കാപ്പാ കേസ് നിർദ്ദേശങ്ങള്‍ എസ്‌എച്ച്‌ഒമാർ സ്വന്തമായി തയ്യാറാക്കണമെന്നാണ് എസ്പി കിരണ്‍ നാരായണൻ നിർദേശിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എച്ച്‌ഒമാർ എഴുതുന്നത് വീഡിയോയില്‍ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറില്‍ ആവശ്യപ്പെടുന്നു.
അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്‌എച്ച്‌ഒമാർ വിമർശിക്കുന്നത്. ഇതാണ് പോലീസ് സേനയിലെ അസ്വാരസങ്ങൾക്ക് കാരണം.
Third Eye News Live
0