യൂണിഫോമും കൺസെഷൻ കാർഡുമില്ലാതെ കൺസെഷൻ ചോദിച്ചു; ചോദ്യം ചെയ്ത ബസ് കണ്ടക്ടര്‍ക്ക് വിദ്യാർത്ഥിനിയുടെയും സുഹൃത്തുക്കളുടെയും ക്രൂരമർദനം ; സംഭവത്തിൽ പൂവൻതുരുത്ത് സ്വദേശിയായ കണ്ടക്ടർക്ക് ജാമ്യം ; പോക്‌സോ കേസിൽ ജാമ്യം അനുവദിച്ച് കോട്ടയം അഡീഷണൽ ജില്ലാ കോടതി; കണ്ടക്ടർക്കായി ജില്ലാകോടതിയിൽ ഹാജരായത് അഡ്വ വിവേക് മാത്യു വർക്കി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് വിദ്യാര്‍ഥിനിയുടെ നേതൃത്വത്തില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ കണ്ടക്ടർക്ക് ജാമ്യം അനുവദിച്ചു. പൂവൻതുരുത്ത് സ്വദേശി പ്രദീപിനാണ് ജാമ്യം അനുവദിച്ചത്. കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് (പോക്‌സോ കോടതി) ജഡ്ജി എം. നിക്‌സനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

മാളിയക്കടവ്-കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദനമേറ്റത്. യൂണിഫോം, ഐഡികാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ഥിനി കൺസെഷൻ ആവശ്യപ്പെട്ടത് കണ്ടക്ടര്‍ ചോദ്യം ചെയ്തതാണ് പ്രകോപനമുണ്ടായത്. ആരുടെയെങ്കിലും കൂടെ കറങ്ങാൻ പോയതാണോ എന്ന് കണ്ടക്ടർ ചോദിച്ചുവെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് പെണ്‍കുട്ടി ബന്ധുക്കളേയും കൂട്ടിവന്ന് കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മർദിച്ച യുവാക്കളുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് കണ്ടക്ടറുടെ പേരിലും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് കോടതി ഇപ്പോൾ കണ്ടക്ടറായ പ്രദീപിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രദീപിനായി അഡ്വ.വിവേക് മാത്യു വർക്കി , അഡ്വ.കെ.എസ് ആസിഫ് എന്നിവർ കോടതിയിൽ ഹാജരായി.