മകളുടെ മുന്നിൽ വെച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപരിക്കേല്‍പിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഭര്‍ത്താവ്; ഭാര്യാമാതാവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതരപരിക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ മരുമകന്‍ ഭാര്യാമാതാവിനെ വെട്ടികൊലപ്പെടുത്തി.
അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ (67) യാണ് മരിച്ചത്. സർവീസിൽ നിന്നും വിരമിക്കാനിരുന്ന
മെഡിക്കൽ കൊളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയും അമ്മായിയെയും വെട്ടിയത്. നെടുമങ്ങാട് അരുവിക്കരയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യ മാതാവ് നാദിറ കൊല്ലപ്പെട്ടു. ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മണ്ണെണ ഒഴിച്ച് തീ കത്തിച്ചു.
അലി അക്ബറും സ്വയം തീ കൊളുത്തി. മുംതാസിന്റെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മകള്‍ ആര്‍ഷയുടെ മുന്നില്‍ വച്ചാണ് അലി അക്ബര്‍ കൊലപാതകം ചെയ്തത്.
അക്രമം നടക്കുമ്പോള്‍ ഇവരുടെ മകന്‍ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റിട്ടില്ല. ഹയർ സെക്കന്റെറി അധ്യാപികയാണ് മുംതാസ്.
പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അലി അക്ബറും ഭാര്യയും തമ്മില്‍ 10 വര്‍ഷമായി കുടുംബ കോടതിയില്‍ കേസ് നടക്കുകയാണ്. ഇരുനില വീടിന്റെ മുകള്‍ നിലയില്‍ അലി അക്ബറും താഴത്തെ നിലയില്‍ മുംതാസും മാതാവുമാണ് കഴിഞ്ഞിരുന്നത്.
അലി അക്ബര്‍ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണെന്നും ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അരുവിക്കര പോലീസ് കേസെടുത്തു.