
തിരുവനന്തപുരം ലോ കോളേജ് സംഘര്‍ഷം; സമവായത്തിനായി കളക്ടറുടെ ഇടപെടല്‍ തേടി പ്രിന്‍സിപ്പാള്‍; അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ ഓഫ്‍ലൈന്‍ ക്ലാസുകൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: ലോ കോളേജ് സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ കടുംപിടിത്തം തുടരുന്ന സാഹചര്യത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടല്‍ തേടി കോളജ് പ്രിന്‍സിപ്പാള്‍.
വിദ്യാര്‍ത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേര്‍ന്നിട്ടും സമവായത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടല്‍ തേടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളേജ് പ്രിന്‍സിപ്പാളിന്റെ അഭ്യര്‍ത്ഥന.
അതേസമയം അടച്ചിട്ടിരിക്കുന്ന കോളേജില്‍ നാളെ മുതല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങും. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തന്നെ തത്കാലത്തേക്ക് തുടരും.
Third Eye News Live
0