video

00:00

ഒരു വാര്‍ഡില്‍ 74 വോട്ടുകള്‍ മാത്രം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയം നല്‍കുന്ന സൂചന കോണ്‍ഗ്രസിന്റെ പതനമോ?

ഒരു വാര്‍ഡില്‍ 74 വോട്ടുകള്‍ മാത്രം; തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയം നല്‍കുന്ന സൂചന കോണ്‍ഗ്രസിന്റെ പതനമോ?

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പല വാര്‍ഡുകളിലും പരാജയപ്പെട്ട വലത് മുന്നണി ആശങ്കയില്‍. ശക്തമായ ത്രികോണ മത്സരം നടന്ന നെടുങ്കാട് വാര്‍ഡില്‍ 74 വോട്ട് മാത്രമാണ് യുഡിഎഫ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം നേടാനായത് 25 ഇടങ്ങളില്‍ മാത്രമാണ്.

കോര്‍പ്പറേഷനില്‍ സീറ്റുകളുടെ എണ്ണം 22-ല്‍ നിന്നും 10-ലേക്ക് ഇടിഞ്ഞതും പല വാര്‍ഡുകളിലും യുഡിഎഫ് പരാജയപ്പെട്ടതും മറ്റ് മുന്നണികള്‍ക്ക് പോലും അവിശ്വസനീയമാണ്. കിണവൂര്‍, ഹാര്‍ബര്‍ , മാണിക്കവിളാകം, അമ്പലത്തറ വാര്‍ഡുകളില്‍ യുഡിഎഫ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എസ് പുഷ്പലതയെ തോല്പിച്ച് ബിജെപിയിലെ കരമന അജിത് സ്വന്തമാക്കിയ നെടുങ്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയത് വെറും 74 വോട്ടുകള്‍. ഹാര്‍ബര്‍ വാര്‍ഡില്‍ യുഡിഎഫ് വിമതനായ നിസാമുദ്ദീന്‍ ജയിച്ചപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി നാലാമതായി. കോട്ടപ്പുറത്ത് വിമതനായ പനിയടിമ ജയിച്ചപ്പോള്‍ ഔദ്യോഗിക സ്ഥാനര്‍ത്ഥി മൂന്നാമതായി. കാലടിയില്‍ കോണ്‍ഗ്രസ് വിമതന്‍ രാജപ്പന്‍ നായര്‍ രണ്ടാമതെത്തിയപ്പോള്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി മൂന്നാമതെത്തി.

നന്തന്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിന് കാരണവും വിമതന്‍ തന്നെ. 400ലേറെ വോട്ടുകളാണ് വിമതന്‍ കരസ്ഥമാക്കിയത്. കിണവൂരില്‍ യുഡിഎഫ് തോല്‍വിക്ക് കാരണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ച തിരുവനന്തപുരം വികസനമുന്നേറ്റ സ്ഥാനാര്‍ത്ഥിയാണ്. 1026 വോട്ടുകളുമായി ഇവിടെ ടിവിഎം സ്ഥാനാര്‍ത്ഥി മൂന്നാമതായി.

ഇടത് വാര്‍ഡായ നെട്ടയത്ത് സിപിഎമ്മിന് തിരിച്ചടിയായത് വിമതാനായ നല്ല പെരുമാള്‍ നേടിയ വോട്ടുകളാണ്. തിരുവനന്തപുരം വികസന മുന്നേറ്റ സമിതിക്ക് തിരുവനന്തപുരം കോര്‍പ്പറേഷനിലെ കിണവൂരില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായി. നഗരസഭയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം കവടിയാറിലാണ്. റീ കൗണ്ടിംഗില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സതികുമാരി ബിജെപിക്കെതിരെ ജയിച്ചത് ഒരു വോട്ടിന് മാത്രം.