തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം: ഉറവിടം എവിടെ നിന്നെന്നു കണ്ടെത്താൻ സാധിച്ചില്ല്; വൈദികനെ ചികിത്സിച്ച പേരൂർക്കട താലൂക്ക് ആശുപത്രി അടച്ചു

തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം: ഉറവിടം എവിടെ നിന്നെന്നു കണ്ടെത്താൻ സാധിച്ചില്ല്; വൈദികനെ ചികിത്സിച്ച പേരൂർക്കട താലൂക്ക് ആശുപത്രി അടച്ചു

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച പതിനൊന്നാമത്തെ ആളായ വൈദികന്റെ മരണത്തിൽ ആശങ്ക തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ മരിച്ച 11 പേരിൽ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്നു കണ്ടെത്താനാവാത്തതാണ് ഇപ്പോൾ ആശങ്കയായി തുടരുന്നത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്നാണ് ബാധിച്ചത് എന്നു കണ്ടെത്താനാവാത്ത സാഹചര്യത്തിൽ, ഇദ്ദേഹത്തെ ചികിത്സിച്ച പേരൂർക്കട താലൂക്ക് ആശുപത്രി താല്കാലികമായി അടച്ചു.

ഏപ്രിൽ 20ന് നാലാഞ്ചിറ ബെനഡിക്ട് നഗറിൽ വച്ചാണ് ഫാ കെ.ജി വർഗീസിന് അപകടമുണ്ടാകുന്നത്. വഴിയിൽ നിന്ന് കിട്ടിയ ഇരുചക്രവാഹനത്തിൽ പുറകിലിരുന്ന് യാത്ര ചെയ്ത വർഗീസ് താഴെ വീണ് തലയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ നിർത്താതെ പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 20 വരെ മെഡിക്കൽ കോളേജിലും 10 ദിവസം പേരുർക്കട സർക്കാർ ആശുപത്രിയിലും ചികിത്സയിൽ കിടന്നു. ശ്വാസതടസത്തെത്തുടർന്ന് 31 നാണ് മെഡിക്കൽകോളേജിലേക്ക് മാറ്റിയത്. വൈദികന് ചികിത്സക്കിടെ ശ്വാസതടസം കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഫലം വരുന്നതിന് മുമ്പ് വൈദികൻ മരിച്ചു. ഇതോടെ അടുത്ത ബന്ധുക്കളെ നിരീക്ഷണത്തിലേക്ക് മാറ്റി.

അതേസമയം അപകടം നടന്നതിനെക്കുറിച്ച് പരാതി ലഭിച്ചില്ലെന്ന് മണ്ണന്തല പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണ്. മരണത്തെക്കുറിച്ച് അടുത്ത ബന്ധു പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണന്തല സ്റ്റേഷൻ അണുവിമുക്തമാക്കി.

പേരുർക്കട ആശുപത്രിയിൽ കിടന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധിപേർ വൈദികനെ കാണാനെത്തി. എന്നാൽ രോഗം എവിടെ നിന്ന് വന്നുവെന്ന് വ്യക്തമല്ല. രോഗിയുടെ സമ്പർക്കപട്ടിക തയ്യാറാക്കുക വെല്ലുവിളിയാണ്. പേരൂർക്കട ആശുപത്രിയിലും മുൻകരുതൽ എടുക്കേണ്ടി വരും. നേരത്തെ സമാനമായ സംഭവമാണ് തലസ്ഥാനത്ത് പോത്തൻകോടും ഉണ്ടായത്.

ഈ സാഹചര്യത്തിൽ വൈകിന് എവിടെ നിന്നു രോഗം ബാധിച്ചു എന്നു കണ്ടെത്താൻ പ്രത്യേക പരിശോധനകൾ നടത്തും. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തി സന്ദർശിച്ചവർ ആരൊക്കെ എന്നകാര്യത്തിലും പരിശോധന നടത്തും. ഇതിനിടെ ആശുപത്രിയിലെ ഒൻപത് ഡോക്ടർമാർ ഇപ്പോൾ ക്വാറന്റൈനിലേയ്ക്കു പോയിട്ടുണ്ട്.