video
play-sharp-fill
തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റില്‍

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം.

അട്ടക്കുളങ്ങരയില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്‍ക്കൊപ്പം വസ്ത്രം വാങ്ങി റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീന്‍ താമസിക്കുന്ന ചാലയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.