video
play-sharp-fill

തിരുവനന്തപുരത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം.

സംസ്ഥാന പാതയില്‍ പാലോട് സാമി മുക്കില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനലൂര്‍ സ്വദേശി വിഷ്ണു (25), മറ്റൊരു യുവാവ് എന്നിവരാണ് മരിച്ചത്. ഇയാളെക്കുറിച്ചുള്ള വിവരം വ്യക്തമല്ല.

അതേസമയം, കൊല്ലത്ത് മരുമകനെ എയര്‍പോര്‍ട്ടില്‍ യാത്രയാക്കി മടങ്ങിയ വൃദ്ധ കാറപകടത്തില്‍ മരിച്ചു. തെങ്കാശി അച്ചന്‍പുതൂര്‍ സ്വദേശി ആനന്ദസെല്‍വി ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ പുളിയറ ഇസക്കി അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. പശു കുറുകെ ചാടിയപ്പോള്‍ വെട്ടിച്ചതോടെ കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു.

ചെളിയില്‍ പുതഞ്ഞ നിലയില്‍ കിടന്ന ആനന്ദസെല്‍വിയെ പുറത്തെടുത്ത് ചെങ്കോട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.