video

00:00

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി

തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി

Spread the love

സ്വന്തംലേഖകൻ

തൃശൂർ : തൃശൂർ കളക്ടർ സ്ഥാനത്ത് നിന്നും ടി.വി അനുപമയെ മാറ്റി. പകരം സി ഷാനാവാസിനെ തൃശൂർ കളക്ടറായി നിയമിക്കാൻ   മന്ത്രിസഭായോഗം തീരുമാനിച്ചു.അനുപമ അവധിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിലാണ് നടപടി. കളക്ടർ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടർ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.കഴിഞ്ഞ വർഷം ജൂണിലാണ് തൃശൂർ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവർത്തിച്ച് വരികയായിരുന്ന അനുപമയെ തൃശൂരിലേക്ക്് മാറ്റി നിയമിക്കുകയായിരുന്നു. തൃശൂർ ജില്ലാ കളക്ടർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി.
മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.